Tuesday 26 September 2017

BIG SALUTE

എബിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ


ജി.സി.എം -ന്റെ  എൻ.സി.സി ചരിത്രത്തിലേക്ക് ഒരു പൊൻ തൂവൽ  കൂടി... 2017 മെയ് 23 മുതൽ സെപ്റ്റംബർ 16- വരെ വെസ്റ്റ് ഹിൽ കോഴിക്കോട് എൻ.സി.സി  ഹെഡ് ക്വാർട്ടേഴ്‌സിൽ വെച്ച്‌‌ നടന്ന THAL SAINIK CAMP  വിജയകരമായി  പൂർത്തീകരിച്ച ശേഷം കാലിക്കറ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്‌ ഡൽഹിയിൽ വെച്ച്‌ നടന്ന TSC ക്യാമ്പിൽ  പങ്കെടുക്കാൻ ജി.സി.എം -ന്റെ  എബി തോമസ് അർഹത നേടി.
   TSC യുടെ ഭാഗമായി നടന്ന IGC (ഇന്റർ ഗ്രൂപ്പ് കോമ്പറ്റിഷൻ) യിൽ  2-ാം  സ്ഥാനം കരസ്ഥമാക്കിയ കാലിക്കറ്റ് ഗ്രൂപ്പിന്റെ സാരഥിയാകാൻ 31(K) Bn kannur -ൽ നിന്നും യോഗ്യത നേടിയ ഒരേയൊരു കേഡറ്റ്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം പിന്തുണയ്ക്കുന്ന  നാഷണൽ ക്യാമ്പിൽ പങ്കെടുത്ത് സുവർണ്ണ നേട്ടം കൈവരിച്ച്  ജി.സി.എം ന്റെ  എൻ.സി.സി യൂണിറ്റിന് അഭിമാനമാവുകയാണ് എബി.
നമ്മുടെ മുൻഗാമികളുടെ ഒപ്പം സുവർണ ലിപികളാൽ പേര് ചേർത്ത് ജി.സി.എം എൻ.സി.സി യൂണിറ്റിന്റെ മാറ്റ് കൂട്ടിയ എബിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ......







No comments:

Post a Comment