വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധം ഉണർത്താൻ ഗവ. കോളേജ് 31(കെ) ബറ്റാലിയൻ എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സെയ് നൊ റ്റു ഡ്രഗ്സ് ' എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ വിദ്യാർത്ഥികളുടെ ഒപ്പുകൾ ശേഖരിക്കുകയും വിവിധ ചാർട്ടുകൾ പ്രദർശിപ്പിക്കുകയും ചെയ്യ്തു. എ.എൻ.ഒ. ലെഫ്.ഡോ. ഡെന്നി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. എസ്.യു.ഒ അമൽ രമേശ് പരിപാടിക്ക് നേതൃത്വം നൽകി. ശേഷം കോളേജിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
http://opennewser.com/home/get_news/8854





No comments:
Post a Comment